Advertisment

മണത്തല കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

ചാവക്കാട്: മണത്തല കളത്തിൽ ശ്രീരുദ്രാ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടന്നുവന്നിരുന്ന 'കളമെഴുത്തും പാട്ടും' ഉത്സവം സമാപിച്ചു. നാഗകളം, ഭൂതകളം, ഭഗവതികളം, മുത്തപ്പൻകളം എന്നിവയാണ് നടത്തിയത്. പുള്ളുവ ആചാര്യൻ വേലൂർ വിശ്വനാഥൻ മുരളി കളങ്ങൾക്ക് കാർമ്മികത്വം വഹിച്ചു.

publive-image

ഭഗവതിയുടെ നടയിൽ നിന്നും താളമേള അകമ്പടിയോടെ താലപ്പൊലിയുമായി ചെന്ന് മേലേക്കാവിലെ നാഗദേവകളോടും ഹനുമാൻസ്വാമി, വനദുർഗ, മുത്തപ്പൻ, ഘണ്ടാകർണ്ണൻ, കാപ്പിരി, വീരഭദ്രൻ, കരിങ്കുട്ടി എന്നീ ഉപദേവതകളോടും ഉപചാരം ചൊല്ലി അനുവാദം വാങ്ങി ക്ഷേത്രത്തിലെ കീഴെക്കാവിലെത്തി പൂജകൾ ചെയ്താണ് ഓരോ കളവും ആരംഭിക്കാറുള്ളത്.

publive-image

ചിത്രകൂടക്കല്ലുകളിലാണ് ഇവിടെ നാഗങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്. മെയ് രണ്ടിനാണ് പ്രതിഷ്ഠാദിനം. കൊടുങ്ങല്ലൂർ ആല നന്ദു തന്ത്രി പ്രതിഷ്ഠാദിന ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.

publive-image

Advertisment