Advertisment

ചതിയുടെ പത്മവ്യൂഹത്തിലെ സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ശിവശങ്കറിന് അടുത്ത സസ്പെൻഷനിലേക്ക് വഴിയൊരുക്കും ! വിവാഹിതനായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതും ഖജനാവിലെ പണമുപയോഗിച്ചുള്ള ഔദ്യോഗിക യാത്രകൾ ദുരുപയോഗിച്ചതും സസ്പെൻഷന് മതിയായ കാരണം. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതി സർക്കാരിന് അവഗണിക്കാനാവുന്നതല്ല

New Update

publive-image

Advertisment

തിരുവനന്തപുരം: ചതിയുടെ പത്മവ്യൂഹം എന്ന പേരിൽ സ്വപ്നാ സുരേഷ് എഴുതിയ പുസ്തകം പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും സസ്പെൻഷനിലേക്ക് നയിച്ചേക്കും. പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ്. മാത്രമല്ല. ഔദ്യോഗിക യാത്രകൾ സ്വപ്നയുമായി കറങ്ങാനായി ദുരുപയോഗപ്പെടുത്തിയെന്നും ഭാര്യാസമേതം കഴിയുമ്പോൾ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതുമടക്കം ശിവശങ്കറിന്റെ പിഴവുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് വീണാ എസ് നായർ നൽകിയ പരാതി സർക്കാരിന് അവഗണിക്കാനാവുന്നതല്ല.


ലൈഫ് മിഷൻ കേസിൽ സി.ബി.ഐ ശിവശങ്കറിനെ പിടികൂടാനിരിക്കുന്നതിനാൽ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാവും സർക്കാരിനും താത്പര്യം. ആരോപണങ്ങൾ ചിത്രങ്ങൾ സഹിതം സ്വപ്ന പുറത്തുവിട്ട സാഹചര്യത്തിൽ ശിവശങ്കർ സ്വയം വിരമിക്കാനും സാദ്ധ്യതയുണ്ട്.


സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കർ നൽകിയ അപേക്ഷ നേരത്തേ ചീഫ് സെക്രട്ടറി തള്ളിയിരുന്നു. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സർവീസുള്ളത്. കൂടുതൽ ചുമതലകൾ നൽകിയതിന് പിന്നാലെയാണ് ശിവശങ്കർ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നൽകിയെന്ന വിവരം പുറത്ത് വന്നത്.

കേന്ദ്ര ഏജൻസികളുടെ കേസുകൾ ഉള്ളതിനാലാണ് സ്വയംവിരമിക്കാൻ ശിവശങ്കർ അനുമതി തേടിയിരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വർണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരിൽ ഒന്നര വർഷത്തെ സസ്പെൻഷനുശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്പോർട്സ്- യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി സർവീസിലേയ്ക്ക് തിരിച്ചെത്തിയത്.


ഐ.എ.എസ് വകുപ്പിൽ സർക്കാർ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൾ കൂടി നൽകിയിരുന്നത്.


മന്ത്രി ചിഞ്ചുറാണിയുടെ വകുപ്പുകളാണിവ. ക്ഷീരവികസന വകുപ്പിന് കീഴിലെ മിൽമ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവശങ്കർ ആ വകുപ്പിലേക്ക് വന്നത്.

വിവാഹിതനായ ശിവശങ്കർ സ്വപ്നയെ താലി കെട്ടിയതും ഔദ്യോഗിക യാത്രകളിൽ സ്വപ്ന സുരേഷിനെ കൂടെ കൂട്ടിയതും ആൾ ഇന്ത്യ സർവീസ് റൂൾ 19 പ്രകാരം ഗുരുതര തെ​റ്റാണ്. ഐഎഎസ് മാന്വൽ ചട്ടം 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥൻ സർവിസിൽ തുടരുന്ന കാലം മ​റ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളതല്ലെന്നു പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

publive-image

ഇതോടൊപ്പം ഇന്ത്യൻ ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകൾ പ്രറകാരവും ഇത് കു​റ്റകരമാണ്. ഔദ്യോഗിക യാത്രകൾ വ്യക്തി താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതും കു​റ്റകരമാണെന്നും വീണയുടെ പരാതിയിൽ പറയുന്നു.

വീണയുടെ പരാതിയിൽ പറയുന്നത്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, നിലവിലെ സ്‌പോർട്സ് യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ തന്നെ താലി ചാർത്തി എന്ന് സ്വപ്ന സുരേഷ് തന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയത് അങ്ങയുടെ ശ്രദ്ധയിൽപ്പെട്ടു കാണുമല്ലോ. 'ചതിയുടെ പത്മവ്യൂഹം' എന്ന സ്വപ്ന സുരേഷിന്റെ പുസ്തകത്തിൽ എം ശിവശങ്കർ ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽ വച്ച് തന്നെ താലി ചാർത്തി എന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നുണ്ട്.

ഇതോടൊപ്പം ഔദ്യോഗിക യാത്രകൾ ദുരുപയോഗിപ്പെടുത്തി നിരവധി യാത്രകളിൽ സ്വപ്ന സുരേഷിനെ കൂടെ കൂട്ടി എന്നും പുസ്തകത്തിൽ വെളിപ്പെടുത്തുണ്ട്. ഐ എ എസ് മാന്വലിലെ റൂൾ 19 പ്രകാരം വിവാഹിതനായ ഒരു ഉദ്യോഗസ്ഥൻ സർവിസിൽ തുടരുന്ന കാലം മ​റ്റൊരു വിവാഹ ബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളതല്ല.

ഇതോടൊപ്പം ഇന്ത്യൻ ശിക്ഷ നിയമത്തിലെ 493,494 വകുപ്പുകൾ പ്രകാരവും ഇത് കു​റ്റകരമാണ്. ഔദ്യോഗിക യാത്രകൾ വ്യകതി താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നതും കു​റ്റകരമാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, നിലവിലെ സ്‌പോർട്സ് യുവജന കാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തു കൊണ്ട് അന്വേഷണം നടത്താൻ അങ്ങ് നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.

സ്വപ്നയുടെ ആരോപണങ്ങളൊന്നും നിഷേധിക്കാനും ശിവശങ്കറിനാവില്ല. ശിവശങ്കർ നൽകിയ പുടവയും താലിയും ധരിച്ച്, എന്റെ വീട്ടിൽ ഒരു പിറന്നാളാഘോഷം, റിസോർട്ടിൽ ഒരു കാൻഡിൽ ലൈ​റ്റ് ഡിന്നർ, എന്നിങ്ങനെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിൽ അടിക്കുറിപ്പോടെ കൊടുത്തിരിക്കുന്നത്.

എം ശിവശങ്കർ തന്റെ കഴുത്തിൽ താലിചാർത്തിയെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നും സ്വപ്ന പുസ്തകത്തിൽ പറയുന്നുണ്ട്. ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇത് നടന്നത്.

Advertisment