Advertisment

അബുദാബി ബിഗ് ടിക്കറ്റ്: 44 കോടി നേടിയത് ഇന്ത്യക്കാരന്‍; കോടീശ്വരനായത് ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളിയെന്ന് റിപ്പോര്‍ട്ട്‌

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

അബുദാബി: അബുദാബി ബിഗ് ടിക്കറ്റില്‍ 20 മില്യണ്‍ ദിര്‍ഹം (ഏകദേശം 44 കോടി രൂപ) സ്വന്തമാക്കിയത് ഇന്ത്യക്കാരന്‍. ബെംഗളൂരുവില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ വടക്കേ കോറോത്താണ് ഭാഗ്യശാലി. ഇയാള്‍ മലയാളിയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മാർച്ച് 22 ന് വാങ്ങിയ 261031 എന്ന നമ്പരിലുള്ള ടിക്കറ്റാണ് അരുണിനെ കോടീശ്വരനാക്കിയത്.

സന്തോഷവാര്‍ത്ത അറിയിക്കാന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരിപാടിയുടെ അവതാരകന്‍ റിച്ചാര്‍ഡ് അരുണിനെ വിളിച്ചെങ്കിലും, കബളിപ്പിക്കുകയാണെന്ന് കരുതി അദ്ദേഹം ഒന്നും മിണ്ടാതെ ഫോണ്‍ കട്ട് ചെയ്തു. സമ്മാനവിവരം അറിയിക്കാന്‍ അദ്ദേഹത്തെ പിന്നീട് വിളിക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി.

ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ഇന്ത്യക്കാരനായ സുരേഷ് മാത്തന്‍ രണ്ടാം സമ്മാനമായ 100,000 ദിർഹം നേടി. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരനായ മുഹമ്മദ് ഷെഫീക്ക് മൂന്നാം സമ്മാനമായ 90,000 ദിർഹം സ്വന്തമാക്കി.

Advertisment