Advertisment

കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിൻ്റെ ഗ്രാൻഡ്‌ഫിനാലെ ജനുവരി 9 ഞായറാഴ്ച വൈകുന്നേരം യുകെ സമയം 3 മണി (ഇന്ത്യൻ സമയം 8:30പിഎം) മുതൽ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജിൽ

New Update

publive-image

Advertisment

കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിന്റെ ( ഓൺലൈൻ) ഗ്രാൻഡ്ഫിനാലെയിൽ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമൽദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികർത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികർത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവുമായ ജിഷാനവീൻ ആണ്.

ഗ്രാൻഡ്‌ ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച വൈകുന്നേരം യുകെ സമയം 3 മണി (ഇന്ത്യൻ സമയം8:30പിഎം) മുതൽ കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജിൽ ലൈവ് ഷോ ആയി അരങ്ങേറും.

മത്സരത്തിന് രജിസ്റ്റർ ചെയ്തവരിൽ നിന്നും ലഭിച്ച എൻട്രികളിൽ നിന്നും ഫൈനലിൽ പ്രവേശിക്കാൻ യോഗ്യതനേടിയ പെർഫോർമസുകളാണ് ഗ്രാൻഡ് ഫിനാലെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

ഗ്രാൻഡ് ഫിനാലെയിലെ പെര്ഫോർമസുകളിൽ നിന്നും ബഹുമാനപ്പെട്ട വിധികർത്താക്കൾ വിജയികളെതിരഞ്ഞെടുക്കും.

ജോയ് ആലുക്കാസ് ലണ്ടൻ, പോൾ ജോൺ സോളിസിറ്റർസ്, ഗ്ലോബൽ സ്‌റ്റഡി ലിങ്ക് യുകെ. അലൈഡ് മോർഗേജ്സർവീസ് തുടങ്ങിയവരാണ് ഈ പ്രോഗ്രാം സ്പോൺസർ ചെയ്തിരിക്കുന്നത്.

ലൈവ് കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.facebook.com/COCHIN.KALABHAVAN.LONDON/

Advertisment