Advertisment

മനുഷ്യജീവൻ സംരക്ഷിക്കുവാൻ ആശുപത്രികളിൽ അമ്മതൊട്ടിൽ സംവിധാനം വേണം

New Update
ammathottil1.jpg

കൊച്ചി: ഉദരത്തിലെ കുഞ്ഞിനെ പ്രസവിക്കാനും കുഞ്ഞിനെ സംരക്ഷിക്കുവാനും ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്നസംവിധാനം ഉണ്ടാകണമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്.അമ്മ തൊട്ടിൽ പദ്ധതി എല്ലാ ജില്ലകളിലും നടക്കുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണം.

മാതൃശിശു സംരക്ഷണം വിഭാഗം പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികളോടും ചേർന്ന് കുഞ്ഞുങ്ങളെ സ്നേഹത്തോടെ സ്വീകരിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.ആരോഗ്യസംരക്ഷണംപോലെ മനുഷ്യജീവന്റെ സമഗ്രസംരക്ഷണവും ആശുപത്രികളുടെ ലക്ഷ്യമാക്കിമാറണം.ഏതവസരത്തിലും ഒരു കുഞ്ഞിന്റെ ജീവനും നഷ്ട്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്.

Advertisment