Advertisment

സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്

New Update
Heatwave in Palakkad

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലാണ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതി തീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. മറ്റ് ജില്ലകളില്‍ നാളെ വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ അതി തീവ്ര ചൂട് രേഖപ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നല്‍കിയത്. ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. 

Advertisment