Advertisment

ഡൽഹി മലയാളി അസോസിയേഷൻ, ബദർപ്പൂർ ഏരിയ വാർഷിക പൊതുയോഗം ഏപ്രിൽ 7 ഞായറാഴ്ച്ച

New Update
dma-4

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ബദർപ്പൂർ ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 2024 ഏപ്രിൽ 7 ഞായറാഴ്ച ഉച്ച കഴിഞ്ഞു 3 മണിക്ക് ബദർപ്പൂർ പോസ്റ്റ് ഓഫീസിനടുത്തുള്ള ഡിഡിഎ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി സജി പൂക്കുഞ്ഞിനെ നിയമിച്ചു.

Advertisment

2024 - 2026 വർഷക്കാലത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ചെയർമാൻ-1, വൈസ് ചെയർമാൻ-1, സെക്രട്ടറി-1, ജോയിന്റ് സെക്രട്ടറി-2, ട്രെഷറർ-1, ജോയിന്റ് ട്രെഷറർ-1, ഇന്റെർണൽ ഓഡിറ്റർ-1, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ-5, ജനറൽ കൗൺസിൽ അംഗങ്ങൾ-7, വനിതാ വിഭാഗം കൺവീനർ-1, ജോയിന്റ് കൺവീനർ-2 എന്നീ തസ്തികകളിലേക്കാണ് ഇലക്ഷൻ ആവശ്യമെങ്കിൽ നടക്കുക.

മാർച്ച് 27, 28, 29 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ 8:30 വരെ വരെ റിട്ടേണിംഗ് ഓഫിസറുടെ കാര്യാലയമായ ബദർപ്പൂർ ഡിഡിഎ ജനതാ ഫ്ലാറ്റ്സിലെ 557, ഫസ്റ്റ് ഫ്ലോറിൽ നിന്നും നാമനിർദ്ദേശ പത്രിക സ്വീകരിക്കാനും പൂരിപ്പിച്ച പത്രികകൾ സമർപ്പിക്കാവുന്നതുമാണ്. പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം മാർച്ച് 29 രാത്രി 8:30 വരെയാണ്. 30-നു രാത്രി 8:30-ന് സൂക്ഷ്‌മ പരിശോധന കഴിഞ്ഞുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തും. 31-ന് വൈകുന്നേരം 7 മണി മുതൽ രാത്രി 8:30 വരെ പത്രിക പിൻവലിക്കാൻ സമയമുണ്ട്. ഏപ്രിൽ 1 രാത്രി 8:30-ന് ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും. വോട്ടിംഗ് ആവശ്യമെങ്കിൽ,  ഏപ്രിൽ 7-ന് ഉച്ച കഴിഞ്ഞു 3:30 മുതൽ വൈകുന്നേരം 5:30 വരെയാണ് സമയം. 

വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന ബദർപ്പൂർ  ഏരിയയിലെ അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ / ഡിഎംഎ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർ സജി പൂക്കുഞ്ഞ്, ഏരിയാ ചെയർമാൻ എന്നിവരെ 9582969463, 9910377690 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment