Advertisment

ജര്‍മന്‍ നയതന്ത്രജ്ഞര്‍ രാജ്യം വിടണം: നൈജര്‍

ജര്‍മനിയില്‍ നിന്നുള്ള നയതന്ത്ര ജീവനക്കാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് നൈജറില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക നേതൃത്വം നിര്‍ദേശം നല്‍കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jerman niger

നിയാമി: ജര്‍മനിയില്‍ നിന്നുള്ള നയതന്ത്ര ജീവനക്കാര്‍ 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് നൈജറില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ച സൈനിക നേതൃത്വം നിര്‍ദേശം നല്‍കി.

Advertisment

യു.എസ്, ഫ്രാന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

നൈജറിലെ സൈനിക അട്ടിമറിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും, പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിന് പിന്തുണ അറിയിക്കുകയും ചെയ്ത രാജ്യങ്ങളാണ് ഇവയെല്ലാം.

അധികാരം ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രസിഡന്റിന് തിരി?ച്ചേല്‍പിച്ചില്ലെങ്കില്‍ സൈനിക ഇടപെടലിന് മടിക്കില്ലെന്ന് നൈജീരിയയുടെ നേതൃത്വത്തില്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 

Niger
Advertisment