Advertisment

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്: 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

 ചണ്ഡീഗഡ്, ബീഹാര്‍, ആന്ധ്രാപ്രദേശിലെ തീരദേശ മേഖല എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

New Update
fog delhii.jpg

കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കൂടാതെ 30 ഓളം വിമാനങ്ങള്‍ വൈകിയതായും അധികതര്‍ അറിയിച്ചു. രാവിലെ 8.30നും 10നും ഇടയില്‍ വിമാനങ്ങള്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. നേരത്തെ ഇന്‍ഡിഗോയുടെയും സ്‌പൈസ് ജെറ്റിന്റെയും ഓരോ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. തലസ്ഥാനത്തെ താപനില ഏഴ് ഡിഗ്രിയായി കുറഞ്ഞെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment

'അപ്ഡേറ്റ് ചെയ്ത ഫ്‌ലൈറ്റ് വിവരങ്ങള്‍ക്കായി എയര്‍ലൈനുമായി ബന്ധപ്പെടാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ ഖേദിക്കുന്നു,' ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, കിഴക്കന്‍ ഉത്തര്‍പ്രദേശ്, പശ്ചിമ മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് അനുഭവപ്പെട്ടു.  ചണ്ഡീഗഡ്, ബീഹാര്‍, ആന്ധ്രാപ്രദേശിലെ തീരദേശ മേഖല എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഗാസിയാബാദിലെ ഡല്‍ഹി-മീററ്റ് ഹൈവേയില്‍ 200 മുതല്‍ 300 മീറ്റര്‍ വരെ ദൃശ്യപരത കുറവായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കികൊണ്ട് ഹൈവേയിലെ വിവിധയിടങ്ങളില്‍ ഫോഗ് അലര്‍ട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലെ അമൃത്സറിലും പട്യാലയിലും ദൃശ്യപരത പൂജ്യത്തില്‍ രേഖപ്പെടുത്തി. 

 

delhi fog
Advertisment