Advertisment

പുതുവത്സര ആഘോഷത്തിന്റെ ഭാ​ഗമായി ബംഗളൂരുവിൽ കനത്ത സുരക്ഷ: നിശ പാർട്ടികൾ ഒരു മണി വരെ

നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് വിവിധ സ്ഥലങ്ങളിലായി 48 ചെക്ക്‌പോസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. 

New Update
bengaluru police vehicle.jpg

പുതുവത്സര ആഘോഷത്തിന്റെ ഭാ​ഗമായി ബംഗളൂരുവിൽ (Bengaluru) കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ കണക്കിലെടുത്ത് ബംഗളൂരുവിൽ അധികൃതർ കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുക, ഗതാഗത നിയന്ത്രണങ്ങൾ, ഉയർന്ന സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് കർശനമായ നടപടികൾ പ്രാദേശിക അധികാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ് വിവിധ സ്ഥലങ്ങളിലായി 48 ചെക്ക്‌പോസ്റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്. 

കൂടാതെ, ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമായി, നഗരത്തിലെ പ്രധാന പ്രദേശങ്ങളായ എംജി റോഡ്, റസിഡൻസി റോഡ്, ചർച്ച് സ്ട്രീറ്റ് എന്നിവ ഡിസംബർ 31 രാത്രി 8.00 മുതൽ വാഹനരഹിതമായിരിക്കും. കൂടാതെ, നഗരത്തിലെ എല്ലാ മേൽപ്പാലങ്ങളും രാത്രി 11 മുതൽ രാവിലെ ആറ് വരെ അടച്ചിടും. പുതുവത്സരാഘോഷങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടം നൽകുന്നതിനായി 'സ്ത്രീ സുരക്ഷാ ദ്വീപ്' നഗരത്തിനുള്ളിൽ അധികൃതർ അവതരിപ്പിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാ​ഗമായി ഹോട്ടലുകൾ, ക്ലബ്ബുകൾ, പബ്ബുകൾ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലെ എല്ലാ പാർട്ടികളും പുലർച്ചെ 1 മണിക്ക് അവസാനിപ്പിക്കേണ്ടതുണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു. 

കൂടാതെ, മൊത്തം 5200 കോൺസ്റ്റബിൾമാർ, 1800 ഹെഡ് കോൺസ്റ്റബിൾമാർ, 600 അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ, 600 സബ് ഇൻസ്പെക്ടർമാർ, 160 ഇൻസ്പെക്ടർമാർ, 45 അസിസ്റ്റന്റ് കമ്മീഷണർമാർ, 15 ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ, 1 ജോയിന്റ് പോലീസ് കമ്മീഷണർ, 2 അഡീഷണൽ പോലീസ് കമ്മീഷണർമാർ എന്നിങ്ങനെ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിവിധ സ്ഥലങ്ങളി‍ൽ വിന്യസിക്കും. നഗരത്തിലെ ഹോട്ടലുകൾ, ക്ലബ്ബുകൾ, പബ്ബുകൾ എന്നിവ അവിടെ എത്തുന്ന ഉപഭോക്താക്കളുടെ പേര്, വയസ്സ്, ഫോൺ നമ്പർ തുടങ്ങിയ വിശദാംശങ്ങളുടെ ഒരു റെക്കോർഡ് സൂക്ഷിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 

bengaluru
Advertisment