Advertisment

അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് ”സൂപ്പര്‍ സമ്മറിന്റെ” തിരിച്ചുവരവ് !

അയര്‍ലണ്ടിലെ സമ്മര്‍ ഹോളിഡേയ്സ് ആകെ കുളമായെന്ന് കരുതിയിരിക്കുന്നവര്‍ക്ക് തെറ്റി. ഓഗസ്റ്റ് അവസാനവാരങ്ങളില്‍ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് സൂപ്പര്‍ സമ്മറെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nbjnbj

ഡബ്ലിന്‍ : അയര്‍ലണ്ടിലെ സമ്മര്‍ ഹോളിഡേയ്സ് ആകെ കുളമായെന്ന് കരുതിയിരിക്കുന്നവര്‍ക്ക് തെറ്റി.ഓഗസ്റ്റ് അവസാനവാരങ്ങളില്‍ അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് സൂപ്പര്‍ സമ്മറെന്ന് കാലാവസ്ഥാ പ്രവചന കേന്ദ്രം.

Advertisment

പതിവിനു വിരുദ്ധമായി ജൂലൈ മാസം മുഴുവന്‍ പെയ്ത മഴ ,രാജ്യ ചരിത്രത്തിലും സമ്മറിലെ റിക്കോര്‍ഡ് മഴയായെന്നാണ് കണക്കുകള്‍ പറയുന്നത്.രാജ്യത്തിനകത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിയവര്‍ക്കും ,കാലാവസ്ഥ നല്‍കിയത് അത്ര സുഖകരമല്ലാത്ത അവസ്ഥയായിരുന്നു.പതിവില്ലാതെ ഒരു ‘ആന്റണി ‘കൊടുങ്കാറ്റും രണ്ടു ദിവസത്തോളം രാജ്യത്തിന്റെ കോര്‍ക്ക് മേഖലകളില്‍ ആശങ്കയുണര്‍ത്തി.

ഉയര്‍ന്ന താപനില ഈ മാസം അവസാനത്തോടെ അയര്‍ലണ്ടിനെ പ്രസന്നമാക്കുമെന്ന് മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.മാസാവസാനത്തോടെ താപനില ”ശരാശരിക്ക് മുകളിലെത്തുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ പ്രവചനം.

ആഗസ്റ്റ് 21 മുതല്‍ ഓഗസ്റ്റ് 27 വരെയുള്ള ആഴ്ചയില്‍ അതിസുന്ദരമായ കാലാവസ്ഥയ്ക്കായി കാത്തിരുന്നുകൊള്ളാനാണ് ശുഭ സൂചനകളുടെ അറിയിപ്പില്‍ കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന സന്തോഷവാര്‍ത്ത. അടുത്ത വാരാന്ത്യത്തില്‍ താപനില 20-ലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഈ ആഴ്ചയിയിലും ആശ്വസിക്കാം.

യുകെയിലും താപനില ഉയരുന്നതോടെ , ഇത് പടിഞ്ഞാറന്‍ യൂറോപ്പിലും സ്വാധീനം ചെലുത്തിയേക്കാം, നിരവധി രാജ്യങ്ങളില്‍ താപനില റെക്കോര്‍ഡ് ഭേദിച്ചേക്കാമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

എന്നാല്‍ ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ, അയര്‍ലണ്ടിന് സമീപം വടക്ക്-പടിഞ്ഞാറു ഭാഗത്ത് ന്യൂനമര്‍ദ്ദം അല്‍പ്പം കൂടുതലാകുമെന്ന ആശങ്ക നിലവിലുള്ളതിനാല്‍ മഴയുടെ അളവ് രാജ്യത്തുടനീളം ശരാശരി നിലവാരത്തില്‍ എത്തുമെന്നും പ്രവചിക്കപ്പെടുന്നു

Super Summer
Advertisment