Advertisment

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി

നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ ജില്ലകളില്‍ അഫ്സ്പ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
etyuioiuytyui

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്‌സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്‌സ്പ നീട്ടി നീട്ടിയത്. 2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി.

നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ ജില്ലകളില്‍ അഫ്സ്പ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചു.

ഖുസാമ, കൊഹിമ ജില്ലയിലെ നോര്‍ത്ത്, കൊഹിമ സൗത്ത്, സുബ്‌സ, കെസോച്ച പൊലീസ് സ്റ്റേഷനുകള്‍, മൊകോക്ചുങ് ജില്ലയിലെ മങ്കൊലെംബ, മൊകോക്ചുങ്-ക, ലോങ്തോ, തുലി, ലോങ്ചെം, അനാക്കി 'സി' പൊലീസ് സ്റ്റേഷനുകള്‍, ലോങ്ലെങ് ജില്ലയിലെ യാംഗ്ലോക്ക് പോലീസ് സ്റ്റേഷന്‍, വോഖ ജില്ലയിലെ ഭണ്ഡാരി, ചമ്പാങ്, റാലാന്‍ പൊലീസ് സ്റ്റേഷനുകള്‍, സുന്‍ഹെബോട്ടോ ജില്ലയിലെ ഘടാഷി, പുഗോബോട്ടോ, സതഖ, സുരുഹുതോ, സുന്‍ഹെബോട്ടോ, അഘുനാറ്റോ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കും അഫ്‌സ്പ ബാധകമാണ്.

afspa-in-certain-districts-of-nagaland
Advertisment