Advertisment

എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം ഡ്യൂൺ പാർട് 2 ട്രെയിലർ എത്തി

ഹാൻസ് സിമ്മെർ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസർ. ചിത്രം അടുത്ത വർഷം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും.

author-image
മൂവി ഡസ്ക്
New Update
rtyuuytrertyuiouyt

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം ഡ്യൂൺ പാർട് 2 ട്രെയിലർ പുതിയ ട്രെയിലർ എത്തി. 2021ൽ പുറത്തിറങ്ങിയ ഡ്യൂണിന്റെ തുടർച്ചയായാണ് ഈ ചിത്രമെത്തുന്നത്.

ഫ്രാങ്ക് ഹെർ‌ബെർട്ട് ഇതേപേരിലെഴുതിയ നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ബ്രഹ്മാണ്ഡ സിനിമ. തിമോത്തെ ഷാലമെ, റെബേക്ക ഫെർഗസൻ, ജോഷ് ബ്രോളിൻ, ഡേവിഡ് ബാറ്റിസ്റ്റ, സെൻഡായ, ജാവിയർ ബാർഡെം തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

ഹാൻസ് സിമ്മെർ സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ഗ്രെഗ് ഫ്രേസർ. ചിത്രം അടുത്ത വർഷം മാർച്ച് ഒന്നിന് തിയറ്ററുകളിലെത്തും.

dune-part-two-trailer
Advertisment