Advertisment

ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സ്രോതസ്സ് ഷാർജ

മഴ മാറിയെങ്കിലും വെള്ളക്കെട്ട് കാരണം ഫ്ലാറ്റുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങൾക്ക് കുടിവെള്ളവും ഭക്ഷണസാധനവും എത്തിച്ച് സ്രോതസ്സിന്റെ സന്നദ്ധ പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നു.

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sdrtyuiuytrty

ഷാർജ: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ഷാർജയിലെ വിവിധ പ്രദേശങ്ങളിൽ സഹായഹസ്തവുമായി സ്രോതസ്സ് ഷാർജയുടെ വോളണ്ടിയേഴ്സ്. മഴ മാറിയെങ്കിലും വെള്ളക്കെട്ട് കാരണം ഫ്ലാറ്റുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങൾക്ക് കുടിവെള്ളവും ഭക്ഷണസാധനവും എത്തിച്ച് സ്രോതസ്സിന്റെ സന്നദ്ധ പ്രവർത്തകർ സജീവമായി പ്രവർത്തിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസമായി അബുഷാഗര ,അൽമജാസ്, അൽവാദ ,അൽഖാസ്മിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭക്ഷണസാധനങ്ങൾ എത്തിച്ചത്. ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് ഇവരുടെ പ്രവർത്തനം ഏറെ സഹായകമായി. വലിയ വാഹനങ്ങൾ ക്രമീകരിച്ചാണ് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തകർ എത്തുന്നത്. കഴിഞ്ഞ 23 വർഷമായി പ്രവാസ മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്രോതസ്സ്.

great assistance from sharja
Advertisment