Advertisment

ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ് ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് 99.47 ശതമാനം വിദ്യാര്‍ഥികളും വിജയം നേടിയതായി സിഐഎസ് സിഇ അറിയിച്ചു.

New Update
der4567897t

ഡല്‍ഹി: കൗണ്‍സില്‍ ഫോര്‍ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് ( സിഐഎസ് സിഇ) നടത്തുന്ന 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനം കൂടിയിട്ടുണ്ട്.

Advertisment

ഐഎസ് സി ( ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്) പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98.19 ശതമാനമാണ് വിജയം. ഐസിഎസ് ഇ പത്താംക്ലാസ് പരീക്ഷയ്ക്ക് 99.47 ശതമാനം വിദ്യാര്‍ഥികളും വിജയം നേടിയതായി സിഐഎസ് സിഇ അറിയിച്ചു. സിഐഎസ്സിഇ വെബ്സൈറ്റായ cisce.org, results.cisce.orgല്‍ ഫലം അറിയാം. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.

പരീക്ഷയില്‍ കേരളത്തില്‍ വമ്പിച്ച വിജയമാണ് നേടിയത്. പത്താംക്ലാസില്‍ പരീക്ഷ എഴുതിയ 99.99 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു. പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനമാണ് കേരളത്തിലെ വിജയശതമാനം.

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 28 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ മൂന്നിനുമാണ് സമാപിച്ചത്. ഇന്‍ഡക്‌സ് നമ്പര്‍, യൂണിക് ഐഡി, ക്യാപ്ച എന്നിവ നല്‍കി ഫലം അറിയാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. 2023 ല്‍ പത്താം ക്ലാസില്‍ 98.84 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.63 ശതമാനവുമായിരുന്നു വിജയം.

icse-isc-result
Advertisment