Advertisment

സലാറിന്റെ നിര്‍ണായക അപ്‍ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

പുതിയ റെക്കോര്‍ഡുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ആരാധകര്‍ ആവേശത്തിരയിലായിരിക്കെ പ്രഭാസിന്റെ സലാറിനെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

author-image
മൂവി ഡസ്ക്
New Update
dsfghjklkjhgdfgh

പ്രഭാസ് ബാഹുബലിയിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച താരവും എന്നതിനാല്‍ പ്രശാന്ത് നീലിനൊപ്പമുള്ള സലാറില്‍ വൻ പ്രതീക്ഷകളാണ്. പുതിയ റെക്കോര്‍ഡുകള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ആരാധകര്‍ ആവേശത്തിരയിലായിരിക്കെ പ്രഭാസിന്റെ സലാറിനെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ടും ശ്രദ്ധയാകര്‍ഷിക്കുകയാണ്.

Advertisment

സലാറിന്റെ സെൻസറിംഗ് കഴിഞ്ഞിരിക്കുന്നു. എ സര്‍ട്ടിഫിക്കറ്റാണ് സലാറിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നുമാണ് റിപ്പോര്‍ട്ട്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് രക്തച്ചൊരിച്ചലുകളുള്ള രംഗങ്ങള്‍ നിരവധി ഉള്ളതുകൊണ്ടാകാം എന്നാണ് പ്രേക്ഷകരുടെ നിഗമനം.

സലാറിന് രാജ്യത്തിനകത്തും പുറത്തും അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. യുഎസ്സില്‍ മാത്രം സലാറിന്റെ 18000 ടിക്കറ്റുകളാണ് മുൻകൂറായി വിറ്റിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍. പ്രഭാസിനറെ സലാര്‍ യുഎസ്സില്‍ നാല് കോടിക്ക് അടുത്ത് നേടിയിരിക്കുന്നു. ഇന്ത്യൻ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷനുമായി അമ്പരിപ്പിച്ചവയാണ് കെജിഎഫും ബാഹുബലിയുമൊക്കെ. പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്ന ചിത്രമായ സലാര്‍ ആഗോള ബോക്സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും തിരുത്തുമെന്ന് ആരാധകര്‍ വിശ്വസിക്കുകയും ചെയ്യുന്നു.

കേരളത്തിലാകട്ടെ പൃഥ്വിരാജും പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായ വേഷത്തില്‍ എത്തുന്നു എന്നത് ഒരു അനുകൂല ഘടകമാണ്. കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നും നെറ്റ്‍ഫ്ലിക്സിലാണ് പിന്നീട് ചിത്രം കാണാനാകുക എന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു.

prabhas-prithviraj-starrer-film-salaar
Advertisment