Advertisment

പ്രേമലുവിന് രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എഡി

ആദ്യ ഭാ​ഗത്തിത്തിലേതുപോലെ ​ഗിരീഷ് എഡിയും കിരൺ ജോഷിയും തന്നെയാകും തിരക്കഥ എഴുതുക. 2025ൽ ചിത്രം പുറത്തെത്തും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം എത്തും.

author-image
മൂവി ഡസ്ക്
New Update
sfghjhgfdfgh

സൂപ്പർഹിറ്റായി മാറിയ പ്രേമലുവിന് രണ്ടാം ഭാ​ഗം വരുന്നു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ ​ഗിരീഷ് എഡി രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്. ആദ്യ ഭാ​ഗത്തിലുള്ളവർ തന്നെയാകും രണ്ടാം ഭാ​ഗത്തിലും ഒന്നിക്കുക. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് പ്രേമലു 2.

പ്രേമലുവിലെ സച്ചിന്റേയും റീനുവിന്റേയും പ്രണയം ആരംഭിക്കുന്നിടത്താണ് സിനിമ അവസാനിച്ചത്. അതിനാൽ രണ്ടാം ഭാ​ഗത്തിൽ ഇരുവരുടേയും പ്രണയം പൂത്തു തളിർക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. നസ്ലിനേയും നമിതയേയും ടാ​ഗ് ചെയ്തുകൊണ്ടാണ് രണ്ടാം ഭാ​ഗത്തിന്റെ പോസ്റ്റർ ഫഹദ് ഫാസിൽ പങ്കുവച്ചത്.

ഭാ​വന സ്റ്റുഡിയോസ് തന്നെയാകും ചിത്രം നിർമിക്കുക.അവരുടെ ഏഴാമത് നിർമാണസംരംഭമായിരിക്കും ചിത്രം. ആദ്യ ഭാ​ഗത്തിത്തിലേതുപോലെ ​ഗിരീഷ് എഡിയും കിരൺ ജോഷിയും തന്നെയാകും തിരക്കഥ എഴുതുക. 2025ൽ ചിത്രം പുറത്തെത്തും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം എത്തും.

premalu-2-announced
Advertisment