Advertisment

ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയായായാല്‍ അവധി,അയര്‍ലണ്ടില്‍ നിയമം പ്രാബല്യത്തില്‍

യൂറോപ്പില്‍ ഏറ്റവും അധികം സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
mmmmmmmmmmmmm

ഡബ്ലിന്‍ : യൂറോപ്പില്‍ ഏറ്റവും അധികം സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട്. പൗരന്മാരുടെ ക്ഷേമത്തിനുള്ള വിശാലമായ നിരവധി പദ്ധതികള്‍ നിലവിലുള്ള അയര്‍ലണ്ട് പുതുമയുള്ള ഒരു ആനുകൂല്യം കൂടി പ്രഖ്യാപിച്ചിരിക്കുന്നത് ശ്രദ്ധേയമായിരിക്കുന്നു.

Advertisment

ഗാര്‍ഹിക പീഡനം അനുഭവിക്കുന്നവര്‍ക്ക് ,അവര്‍ ഭര്‍ത്താവായാലും,ഭാര്യയായായാലും ശമ്പളത്തോടുകൂടിയ അവധി നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് എങ്കിലും 10 ദിവസമായി ഉയര്‍ത്താനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്.

ഗാര്‍ഹിക പീഡന അവധി, ഗാര്‍ഹിക പീഡനത്തിന് ഇരയായയാള്‍ക്ക് അവരുടെ തൊഴിലിനെയും വരുമാനത്തെയും ബാധിക്കാതെ പിന്തുണ ലഭിക്കാനുള്ള അവസരം നല്‍കുന്നു. വരുമാനം നഷ്ടപ്പെടുമെന്നോ കൂടുതല്‍ അപകടസാധ്യതയില്‍ അകപ്പെടുമെന്നോ ആശങ്കപ്പെടാതെ അവര്‍ക്ക് അവധി എടുക്കാന്‍ കഴിയുന്നത് പ്രധാനമാണ്.ജോലിയില്‍ നിന്നും മാറി നിന്നാലും അവര്‍ക്ക് അവരുടെ മുഴുവന്‍ ശമ്പളവും ലഭിക്കുമെന്ന് ഉറപ്പാക്കും.’

ഒരു വർഷം പരമാവധി  അഞ്ച് ദിവസത്തെ അവധിയാണ് ഇരകൾക്ക് ലഭിക്കുകയുള്ളു. സിക്ക് ലീവിന്  സമാനമായ ഒരു ഭാഗിക പേയ്‌മെന്റ് മാത്രമായിരിക്കും  ഇരകൾക്ക് ലഭിക്കുക. പ്രതിദിന ശമ്പള നിരക്കിന്റെ 70% ( അഥവാ  പ്രതിദിനം € 110 എന്ന പരമാവധി പരിധി) വരെയായിരിക്കും ഗാർഹിക പീഡനത്തിന്റെ ഫലമായി അവധി എടുക്കുന്ന ഇരകൾക്ക് നൽകുന്ന ആനുകൂല്യം.

തൊഴിലുടമ പ്രതിനിധികള്‍, ട്രേഡ് യൂണിയനുകള്‍, ഗാര്‍ഹിക പീഡനത്തിനിരയായവരെ  പിന്തുണയ്ക്കുന്ന സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ചതിനെ തുടര്‍ന്നാണ് പെയ്ഡ് ശമ്പള നിരക്ക് സംബന്ധിച്ച് ആദ്യഘട്ട തീരുമാനത്തിലെത്തിയത്. എന്നാല്‍ ചര്‍ച്ച തുടരുമെന്ന് ഇക്വാളിറ്റി മന്ത്രി റോഡ്രിക് ഒ ഗോര്‍മാന്‍ പറഞ്ഞു:

വര്‍ക്ക് ലൈഫ് ബാലന്‍സ് ആന്‍ഡ് മിസലേനിയസ് പ്രൊവിഷന്‍സ് ആക്ട് 2023-ന്റെ സെക്ഷന്‍ 7, 1998-ലെ പാരന്റല്‍ ലീവ് ആക്റ്റില്‍ ഉള്‍പ്പെടുത്തിയാണ് അഞ്ച് ദിവസത്തെ ഗാര്‍ഹിക പീഡന അവധി നല്‍കുന്നതിന് ഒരു പുതിയ സെക്ഷന്‍ ചേര്‍ത്തത്.

domestic violence
Advertisment