Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് ഏപ്രില്‍ 16ന് അല്ല; സര്‍ക്കുലറിലെ തീയതിയില്‍ വ്യക്തതവരുത്തി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍

New Update
election alappuzha

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 16 ന് അല്ലെന്ന്  വ്യക്തമാക്കി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ഈ തീയതി സൂചിപ്പിച്ചതിനെ തുടര്‍ന്ന് തെറ്റിദ്ധാരണ ഉണ്ടായതോടെയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ വിശദീകരണം നല്‍കിയത്.

സര്‍ക്കുലറില്‍ ഉള്ളത് യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് തീയതിയല്ല. തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറന്‍സിനും വേണ്ടി നല്‍കിയ തീയതിയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ചീഫ് ഇലക്ട്രല്‍ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

Advertisment