Advertisment

മൂന്നുതവണ പെണ്ണു കണ്ടു, വിവാഹം നടന്നില്ല;  മനംനൊന്ത് യുവാവ് ജീവനൊടുക്കി

വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയില്‍ ബി. മധുസൂദ (26)നാണ് മരിച്ചത്.

New Update
54777

ബംഗളുരു: വിവാഹം നടക്കാത്തതില്‍ മനംനൊന്ത് യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി. വിജയനഗര്‍ ജില്ലയിലെ കുഡ്‌ലിഗിയില്‍ ബി. മധുസൂദ (26)നാണ് മരിച്ചത്. മധുസൂദന്‍ കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നുതവണ പെണ്ണു കണ്ടെങ്കിലും വിവാഹം നടന്നില്ല. പിതാവിന്റെ സ്വഭാവദൂഷ്യം കാരണമാണ് വിവാഹങ്ങള്‍ നടക്കാത്തതെന്നും ആരോപണമുണ്ട്.

വിവാഹം നടക്കാത്തതിനാല്‍ മധുസൂദന്‍ നിരാശയിലായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ പതിവായി മദ്യപിക്കാന്‍ തുടങ്ങുകയുമായിരുന്നു.  ഇതിനിടെയിലാണ് യുവാവ് വിഷംകഴിച്ച നിലയില്‍ കണ്ടെത്തുന്നത്. വിജയനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു.

Advertisment