Advertisment

ഇരുവരും പ്രണയത്തിലായതിനെത്തുടര്‍ന്നുണ്ടായത്  ലൈംഗിക ബന്ധം, ബലാത്സംഗമല്ല;  യുവാവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

പ്രണയം കാമമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

New Update
4565666666

ന്യൂഡല്‍ഹി: കാമുകനൊപ്പം വീട് വിട്ടിറങ്ങിയ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. ഇരുവരും പ്രണയത്തിലായതിനെത്തുടര്‍ന്നുണ്ടായത്  ലൈംഗിക ബന്ധമാണെന്നും ബലാത്സംഗമായിരുന്നില്ലെന്നും  ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രണയം കാമമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

മഹാരാഷ്ട്ര സ്വദേശിയായ നിതിന്‍ ദാബെറോ(26)യ്ക്കാണ് ജസ്റ്റിസ് ഊര്‍മിള ഫാല്‍ക്കെ ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയതിനെത്തുടര്‍ന്ന് യുവാവിനൊപ്പം ജീവിക്കാനായി വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. പണവും സ്വര്‍ണവും എടുത്താണ് പെണ്‍കുട്ടി യുവാവിനൊപ്പം പോയത്. 

2020 ആഗസ്റ്റിലാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷത്തില്‍ പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. എന്നാല്‍,  യുവാവിനെ ഇഷ്ടമായതിനാലാണ് താന്‍ ഇറങ്ങി വന്നതെന്നായിരുന്നു പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.

Advertisment