Advertisment

സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം നല്‍കിയില്ല; കൗമാരക്കാരിയെ കൊലപ്പെടുത്തിയ പിതാവും രണ്ടാനമ്മയും അറസ്റ്റില്‍

സുനില്‍ മഹ്തോ, ഭാര്യ പുനംദേവി എന്നിവരാണ് അറസ്റ്റിലായത്. 

New Update
5777777777

റാഞ്ചി: ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കാന്‍ തയാറാകാത്ത  കൗമാരക്കാരിയായ മകളെ കൊലപ്പെടുത്തിയ പിതാവിനെയും രണ്ടാനമ്മയേയും അറസ്റ്റ് ചെയ്തു. സുനില്‍ മഹ്തോ, ഭാര്യ പുനംദേവി എന്നിവരാണ് അറസ്റ്റിലായത്. 

ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം. ജനുവരി 13നാണ് ഖുഷി കുമാരി(17)യെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖുഷിക്ക് ആറ് ലക്ഷം രൂപ സ്ഥിരനിക്ഷേപമുണ്ടായിരുന്നു.

സ്ഥിരനിക്ഷേപത്തില്‍ നിന്ന് പണം നല്‍കാന്‍ തയാറാകാത്തത്തിനെത്തുടര്‍ന്നാണ് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കിയെന്ന് ഖുഷി കുമാരിയുടെ സഹോദരന്‍ ഭദാനിനഗര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ  അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

Advertisment