Advertisment

ഭാര്യയെ വഴക്ക് പറഞ്ഞ യുവാവിനെ ഭാര്യാസഹോദരന്‍ തല്ലിക്കൊന്നു

സംഭവത്തിന്റെ വീഡിയോ പുറത്തായി. 

New Update
344666

ഡല്‍ഹി: കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് യുവാവിനെ ഭാര്യാസഹോദരന്‍ തല്ലിക്കൊന്നു. രാകേഷ് (39) ആണ് മരിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാര്‍ ഏരിയയിലാണ് സംഭവം. രാകേഷും ഭാര്യയും തമ്മിലുണ്ടായ നിസാര വഴക്ക് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തായി. 

Advertisment

ഭര്‍ത്താവുമായി വഴക്കിട്ട വിവരം ഭാര്യ സഹോദരനോട് പറഞ്ഞതിന് പിന്നാലെ ഭാര്യാ സഹോദരനും സുഹൃത്തും രാകേഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് ചകിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

അതിക്രൂരമായ ആക്രമണമാണ് രാകേഷ് നേരിട്ടതെന്ന് പൊലീസ് പറയുന്നത്. പുറത്ത് വന്ന വീഡിയോയില്‍ ചിലര്‍ രാകേഷിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുന്നതും ചവിട്ടുകയും കല്ലുകൊണ്ട് അടിക്കുന്നതും കാണാം. സംഭവത്തില്‍ രാകേഷിന്റെ സഹോദരന്‍ മുകേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

 

Advertisment