Advertisment

ട്രെയിനില്‍ വച്ച് സഹായം ചോദിച്ച ബ്രിട്ടീഷ്  യുവതിയെ പീഡിപ്പിച്ച റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

ബാഗല്‍കോട്ട് സ്വദേശി ബസവരാജാ(22)ണ് അറസ്റ്റിലായത്.

New Update
555566

ബംഗളുരു: ട്രെയിനില്‍ വച്ച് അവശനിലയിലായി സഹായം ചോദിച്ച ബ്രിട്ടീഷ് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരന്‍ പിടിയില്‍. ബാഗല്‍കോട്ട് സ്വദേശി ബസവരാജാ(22)ണ് അറസ്റ്റിലായത്. സംഭവത്തെത്തുടര്‍ന്ന് റെയില്‍വേ ഇയാളെ സസ്പെന്‍ഡ് ചെയ്തു. തീവണ്ടിയില്‍ കിടക്കകളുടെ ചുമതലയാണ് ഇയാള്‍ക്കുണ്ടായിരുന്നത്.  

ഹംപി എക്സ്പ്രസില്‍ ജനുവരി പത്തിന് രാത്രി ഹൊസപേട്ടിനും ബംഗളുരുവിനും ഇടയിലാണ് സംഭവം. ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനം ചെയ്താണ് ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചത്. ബംഗളുരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പരാതിനല്‍കുകയായിരുന്നു.

 

Advertisment