Advertisment

വിവാഹ നിശ്ചയ സല്‍ക്കാരത്തില്‍ വിളമ്പിയ  ആട്ടിറച്ചിയില്‍ മജ്ജയില്ല; വിവാഹം  വേണ്ടെന്ന് വച്ച് വരനും കൂട്ടരും

വധുവിന്റെ വീട്ടില്‍ നടന്ന വിവാഹ നിശ്ചയത്തിനിടെയാണ് സംഭവം.

New Update
67677

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ വിവാഹ നിശ്ചയ സല്‍ക്കാരത്തിനിടെ വിളമ്പിയ ആട്ടിറച്ചിയില്‍ മജ്ജയില്ലെന്ന കാരണം പറഞ്ഞ് വരന്റെ കുടുംബം കല്യാണം വേണ്ടെന്ന് വച്ചു. 

Advertisment

വധുവിന്റെ വീട്ടില്‍ നടന്ന വിവാഹ നിശ്ചയത്തിനിടെയാണ് സംഭവം. വിവാഹ നിശ്ചയത്തിന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കാനാണ് വധുവിന്റെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍,  സല്‍ക്കാരത്തിനിടെ വിളമ്പിയ ആട്ടിറച്ചിയില്‍ മജ്ജയില്ലെന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ വഴക്കുണ്ടാക്കുകയായിരുന്നു. 

എന്നാല്‍, കറിയില്‍ ആടിന്റെ മജ്ജ ചേര്‍ത്തിരുന്നില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ പറഞത്തിട്ടും വരന്റെ വീട്ടുകാര്‍ കലഹിക്കുകയായിരുന്നു. ഒടുവില്‍ പോലീസെത്തി വരന്റെ വീട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും വരന്റെ വീട്ടുകാര്‍ കല്യാണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആടിന്റെ മജ്ജ വിളമ്പാതെ വധുവിന്റെ വീട്ടുകാര്‍ തങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 

 

Advertisment