Advertisment

ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റില്‍ യുവാവ് തൂങ്ങിമരിച്ചു

ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

New Update
54444444444

ബംഗളുരു: യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. മൈസൂരുവില്‍ നിന്നെത്തിയ ട്രെയിനിലെ കമ്പാര്‍ട്ട്‌മെന്റിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

യുവാവിന്റെ വസ്ത്രത്തില്‍നിന്ന് ജനുവരി 15ന് തൃശൂരില്‍നിന്ന് ബംഗളുരുവിലേക്കും ജനുവരി 16ന് ബംഗളുരുവില്‍നിന്ന് മൈസൂരുവിലേക്കും യാത്രചെയ്ത രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ കണ്ടെത്തി. 

ട്രെയിനിലെ ശുചീകരണത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. 

 

Advertisment