Advertisment

പുതുവത്സര ദിനത്തില്‍ പന്ത്രണ്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത അഞ്ചുപേര്‍ അറസ്റ്റില്‍; കൂട്ടുനിന്ന സ്ത്രീയും പിടിയില്‍

12, 14, 15 വയസ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. 

New Update
3333

ന്യൂഡല്‍ഹി: പുതുവത്സര ദിനത്തില്‍ പന്ത്രണ്ടുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ കൂട്ടുനിന്ന സ്ത്രീയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും ഉള്‍പ്പടെ അഞ്ചുപേര്‍ അറസ്റ്റില്‍.  12, 14, 15 വയസ് പ്രായമുള്ള മൂന്ന് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെയാണ് പിടിയിലായത്. 

Advertisment

ഡല്‍ഹിയിലെ സദര്‍ ബസാറിലാണ് സംഭവം. ഓള്‍ഡ് ഡല്‍ഹിയിലെ സദര്‍ ബസാറിലെ ചായക്കടയിലെ തൊഴിലാളികളാണ് ഇവര്‍. കട ഉടമയും അറസ്റ്റിലായിട്ടുണ്ട്. ചായക്കടയില്‍ സ്ഥിരമായി പോയിരുന്നയാളാണ് പിടിയിലായ സ്ത്രീ. 

ആക്രിപെറുക്കുന്ന ജോലി ചെയ്യുന്ന ഇവരോട് പെണ്‍കുട്ടിയെ കൊണ്ടുവന്നാല്‍ പണം തരാമെന്ന് ചായക്കട ഉടമ പറഞ്ഞു. തുടര്‍ന്ന് തന്റെ കൂടെ ആക്രി പെറുക്കുന്ന പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ  ഭീഷണിപ്പെടുത്തിയിരുന്നു. 

നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി ജനുവരി അഞ്ചിന് ബന്ധുവിനോട് വിവരം പറയുകയും ബന്ധു മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ മറ്റ് സംഘത്തിന് കൈമാറിയെന്നും ഇവരും പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തെന്നും അവര്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

Advertisment