Advertisment

ഭോപ്പാലില്‍ ക്ഷേത്രത്തിനുള്ളില്‍ യുവാവ് കഴുത്തറുത്ത്  ജീവനൊടുക്കിയ നിലയില്‍

ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

New Update
5666666685656

ഭോപ്പാല്‍: മധ്യപ്രദേശിലെ മൈഹാറിലെ ശാരദ മാതാ ക്ഷേത്രത്തിനുള്ളില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ താമസിക്കുന്ന ലല്ലാറാ(37)മാണ് മരിച്ചത്. ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശാരദാ മാതാ ക്ഷേത്രത്തിന്റെ  ഹവന്‍കുണ്ടിന് സമീപമാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.  ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ദിവസേന ധാരാളം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍, ലല്ലാറാം ക്ഷേത്രത്തിലെത്തിയത് ആരും കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. 

 

Advertisment