Advertisment

പ്രണയം നിരസിച്ചു; വിവാഹിതനായ അധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍

അധ്യാപകന്‍  പഠിപ്പിച്ചിരുന്ന പരീക്ഷ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയാണ് യുവതി.

New Update
23434444

അമരാവതി: പ്രണയം നിരസിച്ച വിവാഹിതനായ അധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. തെലങ്കാന ഹൈക്കോടതി അഭിഭാഷകനും യു.പി.എസ്.സി. പരീക്ഷാ പരിശീലനകേന്ദ്രത്തിലെ അധ്യാപകനുമായ യുവാവിന്റെ ദൃശ്യങ്ങളാണ് യുവതി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. അധ്യാപകന്‍  പഠിപ്പിച്ചിരുന്ന പരീക്ഷ പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയാണ് യുവതി.

Advertisment

ആന്ധ്രയിലാണ് സംഭവം. മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഇയാള്‍ ഫാക്കല്‍റ്റി മെമ്പറായ പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ മുപ്പത്തിരണ്ടുകാരനായ അധ്യാപകനോട് യുവതി പ്രണയം പറഞ്ഞു. എന്നാല്‍, താന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് യുവതിയോട് വെളിപ്പെടുത്തിയ അധ്യാപകന്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ യുവതിയോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍, പ്രണയം നിരസിച്ചതിന് പിന്നാലെ യുവതി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എടുത്ത് മോര്‍ഫ് ചെയ്ത് വ്യാജ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ അധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങളും ഉള്‍പ്പെടുന്നെന്നാണ് വിവരം. 

സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററുകള്‍, ഹൈക്കോടതിയുടെ ഔദ്യോഗിക പേജ് തുടങ്ങിയ ഇടങ്ങളിലും നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

Advertisment