Advertisment

യുവതി വാങ്ങിയ സാന്‍വിച്ചില്‍ പുഴു; മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും നിങ്ങളുടെ മുന്‍ഗണന ആയിരിക്കണമെന്ന ഒരു ഉറപ്പ് എയര്‍ലൈന്‍ തരണമെന്നുമാണ് യുവതിയുടെ ആവശ്യം.

New Update
566666333

ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ വിമാനത്തില്‍ യുവതി വാങ്ങിയ സാന്‍വിച്ചില്‍ പുഴുവിനെ കണ്ടെത്തിയതില്‍ മാപ്പ് പറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പുഴുവിനെ കണ്ടെത്തിയപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നെന്നും എന്നാല്‍, മറ്റ് യാത്രക്കാര്‍ക്കും ക്രൂ അംഗങ്ങള്‍ സാന്‍വിച്ച് നല്‍കിയെന്നും  ഇക്കാര്യത്തില്‍ ഔദ്യോഗികമായി പരാതി നല്‍കാനാണ് തീരുമാനമെന്നും ഇന്‍സ്റ്റഗ്രാമിലൂടെ യുവതി പറഞ്ഞിരുന്നു. എന്നാല്‍,  പ്രകടിപ്പിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രസ്താവന പുറത്തിറക്കി. 

Advertisment

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇക്കാര്യത്തില്‍ ക്ഷമാപണം നടത്തുകയാണെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സംശയം ഉന്നയിച്ച സമയത്ത് തന്നെ ഭക്ഷണ വിതരണം ക്രൂ ഉടന്‍ തന്നെ നിര്‍ത്തിയെന്നും അസൗകര്യത്തില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പുഴുവിനെ കണ്ടെത്തിയ സമയത്ത് തന്നെ ഫ്ളൈറ്റ് അറ്റന്‍ഡിന്റിനെ വിവരം അറിയിച്ചിരുന്നെന്നും എന്നിട്ടും മറ്റ് യാത്രക്കാര്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ നല്‍കുകയായിരുന്നെന്നും പ്രായമായവരുമുണ്ടായിരുന്നു. ആര്‍ക്കെങ്കിലും അണുബാധയുണ്ടായാല്‍ എന്ത് ചെയ്യുമെന്ന് കൂടി ഓര്‍ക്കണമെന്നും യുവതി പറഞ്ഞിരുന്നു. 

അതേസമയം തനിക്ക് നഷ്ടപരിഹാരമോ റീഫണ്ടോ ആവശ്യമില്ല. യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും നിങ്ങളുടെ മുന്‍ഗണന ആയിരിക്കണമെന്ന ഒരു ഉറപ്പ് എയര്‍ലൈന്‍ തരണമെന്നുമാണ് യുവതിയുടെ ആവശ്യം.

Advertisment