Advertisment

ഭാര്യയുമായുള്ള പ്രകൃതിവിരുദ്ധ  ലൈംഗികബന്ധം കുറ്റകരമല്ല:  മധ്യപ്രദേശ് ഹൈക്കോടതി

ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

New Update
64646333

ജബല്‍പുര്‍: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന വിധിയുമായി മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അനുസരിച്ച് ഒപ്പം താമസിക്കുന്ന നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി കുറ്റമല്ലെന്ന് ജസ്റ്റിസ് ജി.എസ്. അലുവാലിയ പറഞ്ഞു.

 

Advertisment