Advertisment

ട്രെയിനിനകത്ത് യാത്രക്കാരനെ മര്‍ദ്ദിച്ച റെയില്‍വേ  ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

New Update
466666

ന്യൂഡല്‍ഹി: ട്രെയിനിനകത്ത് വച്ച് യാത്രക്കാരനെ മര്‍ദ്ദിച്ച റെയില്‍വേ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ടി.ടി.ഇ. പ്രകാശിനെതിരെയാണ് റെയില്‍വേ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

ബറൗനി- ലക്നൗ എക്സ്പ്രസിലായിരുന്നു സംഭവം. പരിശോധനക്കിടെ യാത്രക്കാരനെ ടി.ടി.ഇ. ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നീരജ് എന്ന യാത്രക്കാരനാണ് മര്‍ദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ കൈവശം ടിക്കറ്റുണ്ടായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. 

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മര്‍ദ്ദനമേല്‍ക്കുന്നതിനിടെ യാത്രക്കാരന്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത സഹയാത്രക്കാരനെയും ടി.ടി.ഇ. മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.

Advertisment