Advertisment

ആയിരം രൂപ കൊടുത്തില്ല; മദ്യലഹരിയില്‍ മകന്‍ അമ്മയെ അമ്മിക്കല്ലുകൊണ്ട്  തലയ്ക്കിടിച്ച് കൊന്നു

വാര്‍ധക്യകാല പെന്‍ഷന്‍ ആവശ്യപ്പെട്ട് മുരുകന്‍ അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നു.

New Update
34656666

തെങ്കാശി: പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ ആയിരം രൂപ അമ്മ കൊടുക്കാത്തതിനെത്തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന മകന്‍ വയോധികയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊന്നു. തമിഴ്നാട്ടിലെ തിപ്പനംപട്ടി ഗ്രാമവാസിയായ എസ്. ശിവന്തിപ്പൂവാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ മുരുക(50)നെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

വാര്‍ധക്യകാല പെന്‍ഷന്‍ ആവശ്യപ്പെട്ട് മുരുകന്‍ അമ്മയുമായി നിരന്തരം വഴക്കിട്ടിരുന്നു. അമ്മയുടെ പേരിലുള്ള വീട് തന്റെ പേരിലാക്കാണമെന്നും മുരുകന്‍ നിര്‍ബന്ധിച്ചിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. വ്യാഴാഴ്ച പൊങ്കലിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപ ശിവന്തിപ്പൂവിന് ലഭിച്ചിരുന്നു. മുരുകന്‍ ഈ പണം ആവശ്യപ്പെട്ട് ഇരുവരും തമ്മില്‍ വഴക്കായി. 

തുടര്‍ന്ന് പണം നല്‍കാതിരുന്ന അമ്മയെ മുരുകന്‍ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിക്കുകയും അമ്മികല്ലുകൊണ്ട് തലയില്‍ ഇടിക്കുകയുമായിരുന്നു. വയോധിക സംഭവസ്ഥലത്ത് തന്നെ മരിച്ചു.

വയോധികയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തെങ്കാശിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

 

Advertisment