Advertisment

ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴി ബൈക്കിലെത്തിയ സംഘം  പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞു

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.

New Update
67777

ലഖ്‌നോ: ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോള്‍ 15 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബൈക്കിലെത്തിയ സംഘം തട്ടിയെടുത്ത് കടന്നുകളഞ്ഞു. രണ്ടംഗ സംഘത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.

Advertisment

മഞ്ച ഗ്രാമത്തില്‍ താമസിക്കുന്ന സുനിത എന്ന സ്ത്രീയുടെ മടിയില്‍ നിന്നാണ് പ്രതികള്‍ കുഞ്ഞിനെ തട്ടിയെടുത്തത്. 15 ദിവസം പ്രായമായ മകള്‍ക്ക് മരുന്ന് വാങ്ങാനായി ഭര്‍തൃപിതാവിനോടൊപ്പം ആശുപത്രിയില്‍ പോയി തിരിച്ച് വരുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ രണ്ടംഗ സംഘം കുഞ്ഞിനെ തട്ടിയെടുത്തത് കടന്നത്.

അയല്‍ ജില്ലകളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും വിവരം അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. 

 

Advertisment