Advertisment

തമിഴ്‌നാട്ടിലെ പ്രളയമേഖലയില്‍ ദുരിതാശ്വാസ സഹായ  വിതരണവുമായി വിജയ്

ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് പണവും ഭക്ഷണസാധനങ്ങളും നല്‍കുന്നത്.

New Update
8989999

ചെന്നൈ: തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയമേഖലയില്‍ ദുരിതാശ്വാസ സഹായ വിതരണവുമായി തമിഴ് സൂപ്പര്‍ താരം വിജയ്. തൂത്തുക്കുടിയിലെയും തിരുനെല്‍വേലിയിലെയും ദുരിതബാധിതര്‍ക്കാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഭിമുഖ്യത്തിലുള്ള സഹായ വിതരണം. 

ആയിരത്തിയഞ്ഞൂറോളം പേര്‍ക്കാണ് പണവും ഭക്ഷണസാധനങ്ങളും നല്‍കുന്നത്. പന്ത്രണ്ടരയോടെ തിരുന്നേല്‍വേലിയിലെ വേദിയില്‍ എത്തിയ വിജയ് പ്രസംഗത്തിനു നിന്നില്ല. 

ചെന്നൈ പ്രളയസമയത്തു സര്‍ക്കാരിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ താരം പരോക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ചെന്നൈയിലേക്കാള്‍ സര്‍ക്കാരിനെതിരെ ജനരോഷം പ്രകടമായ സ്ഥലനങ്ങളിലാണ് വിജയ് മക്കള്‍ ഇയക്കം സഹായവിതരണം ചെയ്യുന്നത്.

Advertisment