Advertisment

റോള്‍ നമ്പര്‍ തെറ്റിച്ചെഴുതി; മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി തല്ലിച്ചതച്ച അധ്യാപകന് സസ്‌പെന്‍ഷന്‍

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം.

New Update
75858

ജയ്പൂര്‍: റോള്‍ നമ്പര്‍ ശരിയായി എഴുതിയില്ലെന്ന കാരണത്താല്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചൂരല്‍കൊണ്ട് ക്രൂരമായി തല്ലിച്ചതച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ ചൗഹ്താനിലെ ഗവണ്‍മെന്റ് ഹയര്‍ പ്രൈമറി സ്‌കൂളിലെ ലെവല്‍-1 അധ്യാപകനായ ഗണ്‍പത് പടാലിയ എന്നയാളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപെടിയെടുത്തത്. അതേസമയം അധ്യാപകനെതിരേ പോലീസില്‍ പരാതി നല്‍കുമെന്ന് വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ അറിയിച്ചു.

Advertisment