Advertisment

ഗാസിയാബാദില്‍ അമ്മയുടെ മുന്‍കാമുകന്റെ  കുത്തേറ്റ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പതിനെട്ടുകാരിയായ ജ്യോതിക്ക് ജീവന്‍ നഷ്ടമായത്.

New Update
5353

ഗാസിയാബാദ്: അമ്മയുടെ മുന്‍കാമുകന്റെ കുത്തേറ്റ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ഇന്ദിരാപുരം സ്വദേശിയായ ചമ്പാദേവിയുടെ മുന്‍കാമുകന്റെ കുത്തേറ്റ് ഇവരുടെ മകള്‍ ജ്യോതി (18) മരിക്കുകയായിരുന്നു. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. ജ്യോതിയുടെ ഭര്‍ത്താവിനും പരിക്കേറ്റു. 

Advertisment

ഭര്‍ത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പതിനെട്ടുകാരിയായ ജ്യോതിക്ക് ജീവന്‍ നഷ്ടമായത്. ആറുമാസം മുമ്പാണ് ജ്യോതിയുടെയും ഇ-ഓട്ടോ ഡ്രൈവറായ ലളിതേഷിന്റെയും വിവാഹം നടന്നത്. ഉത്തര്‍പ്രദേശിലെ ബാബ്രലയില്‍ ഭര്‍തൃവീട്ടുകാര്‍ക്കൊപ്പമായിരുന്നു ജ്യോതി താമസിച്ചിരുന്നത്. അമ്മ ചമ്പാദേവിക്ക് അര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞതോടെ അവരെ ശുശ്രൂഷിക്കാനായാണ് ചൊവ്വാഴ്ച രാവിലെ ജ്യോതി ഭര്‍ത്താവിനൊപ്പം ഇന്ദിരപുരത്തുള്ള മാതൃഗൃഹത്തിലെത്തിയത്.

വിവാഹം കഴിഞ്ഞ് വൈകാതെ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീയാണ്

ചമ്പാദേവി. രണ്ടാമത് വിവാഹം കഴിച്ചുവെങ്കിലും ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് ഇവരെ വിട്ട് ബിഹാറില്‍ താമസമാക്കി. പിന്നീടാണ് ചമ്പാദേവി ബോബി എന്നയാളുമായി പ്രണയത്തിലാകുന്നത്. എന്നാല്‍, ഇയാള്‍ കുറച്ചുനാള്‍ മുമ്പ് ഒരു കേസില്‍പ്പെട്ട് ജയിലിലായി. 

ബോബി ജയിലില്‍ ആയിരുന്ന സമയത്ത് ചമ്പാദേവി അജയ് എന്നൊരാളുമായി അടുപ്പത്തിലായി. ഗൗതംബുദ്ധ നഗര്‍ ജയിലില്‍നിന്ന് 15 ദിവസം മുമ്പാണ് ബോബി മോചിതനായത്. പുറത്തെത്തിയപ്പോഴാണ് ബോബി ചമ്പാദേവിയുടെ പുതിയ പ്രണയബന്ധത്തെക്കുറിച്ച് അറിയുന്നത്. ഇതോടെ ബോബി അജയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. ശേഷം ഒരു സുഹൃത്തിനെയും കൂട്ടി ചമ്പാദേവിയെ കാണാന്‍ അവരുടെ വീട്ടിലെത്തി ചമ്പാദേവിയെ കണ്ടയുടന്‍ ബോബി കൈയില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു.

ഇത് കണ്ടുവന്ന ചമ്പാദേവിയുടെ മകള്‍ ജ്യോതി ബോബിയെ തടയാന്‍ ശ്രമിച്ചു. മൂവരും മല്‍പിടിത്തത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ജ്യോതിക്ക് കുത്തേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ ജ്യോതിയുടെ ഭര്‍ത്താവ് ലളിതേഷിന്റെ നേരെയായി പിന്നീട് ബോബിയുടെ ആക്രമണം. ഇതിനിടെ ചമ്പാദേവി ഓടി അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. ചമ്പാദേവിക്കൊപ്പം സംഭവസ്ഥലത്തെത്തിയ പോലീസ് ബോബിയെ അറസ്റ്റ് ചെയ്യുകയും ജ്യോതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

Advertisment