Advertisment

കുട്ടികളില്ല; പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍

 ജെയ്ത്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയുടെ കുട്ടിയെയാണ് ബുധനാഴ്ച നവീന്‍ തട്ടിക്കൊണ്ടുപോയത്. 

New Update
65555555555

ഡല്‍ഹി: പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍. നവീന്‍ മിശ്ര(39)യെന്ന യുവാവാണ് അറസ്റ്റിലായത്. തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ യുവാവിന്റെ ഭാര്യയാണ് പോലീസിനെ ഏല്‍പിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Advertisment

നോയിഡയിലെ ഒരു അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റിലെ സ്റ്റോറിലെ ജീവനക്കാരനാണ് നവീന്‍. തനിക്ക്  കുട്ടികളില്ലാത്തതുകൊണ്ടാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് നവീന്‍ പോലീസിനോട് പറഞ്ഞു.  ജെയ്ത്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സ്ത്രീയുടെ കുട്ടിയെയാണ് ബുധനാഴ്ച നവീന്‍ തട്ടിക്കൊണ്ടുപോയത്. 

ബുധനാഴ്ച രാത്രി എട്ടിനാണ് സംഭവം. മകന്‍ കരയാന്‍ തുടങ്ങിയപ്പോള്‍ എട്ട് വയസുള്ള മകളോട് അവനെ പാര്‍ലറിന് പുറത്ത് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടെന്ന് അമ്മ പറയുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരാള്‍ കുഞ്ഞിനെ ബൈക്കിലെത്തി തട്ടിക്കൊണ്ടുപോയെന്ന് അറിയിക്കുകയായിരുന്നു.

സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്ക് കണ്ടെത്തി. രജിസ്ട്രേഷന്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് മനസിലായി. പ്രതിക്കുവേണ്ടിയുള്ള തിരച്ചിലിനിടെ വ്യാഴാഴ്ച രാവിലെ 10:40ന് മിശ്രയുടെ ഭാര്യ കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

Advertisment