Advertisment

ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം  കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്താം ക്ലാസുകാരനായ പ്രിന്‍സ് സെയ്നിയാണ് മരിച്ചത്. 

New Update
56666622

ലക്നൗ: ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പത്താം ക്ലാസുകാരനായ പ്രിന്‍സ് സെയ്നിയാണ് മരിച്ചത്. 

Advertisment

കുഴഞ്ഞുവീണ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അല്‍മോറ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം.

കൂട്ടുകാര്‍ക്കൊപ്പമാണ് ക്രിക്കറ്റ് കളിക്കാന്‍ പ്രിന്‍സ് പോയത്. മത്സരം കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെയാണ് പ്രിന്‍സ് ബോധരഹിതനായി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ കൂട്ടുകാര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. 

 

Advertisment