Advertisment

പതിനാലുകാരിയായ മകളെ ലിവിങ് ടുഗെതര്‍ പങ്കാളി  ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി മാതാവ്

പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 

New Update
565688888

ന്യൂഡല്‍ഹി: പതിനാലുകാരിയായ മകളെ ലിവിങ് ടുഗെതര്‍ പങ്കാളി ബലാത്സംഗം ചെയ്‌തെന്ന് പരാതി. പ്രതിക്കെതിരെ ബലാത്സംഗം, പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. നോര്‍ത്ത് ഡല്‍ഹിയിലെ ബുറാരിയിലാണ് സംഭവം.

ഗാസിയാബാദിലെ ലോനി സ്വദേശിയായ അങ്കിത് യാദവ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ആദ്യ വിവാഹത്തില്‍ മൂന്ന് മക്കളുള്ള അവര്‍ എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുകയായിരുന്നു. 

പിന്നീട് ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന അങ്കിത് യാദവുമായി ലിവിങ് ടുഗെതര്‍ ബന്ധത്തിലാകുകയായിരുന്നു. ജൂലൈ 23നാണ് സംഭവം. അമ്മ ആശുപത്രിയില്‍ പോയിരുന്ന സമയത്ത് മൂന്ന് കുട്ടികള്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയതായും നേരത്തെയും പ്രതി ഇതുപോലെ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Advertisment