Advertisment

അമ്മായിയമ്മയുമായി കലഹം; രണ്ട്  മക്കള്‍ക്ക് വിഷം നല്‍കി യുവതി  ജീവനൊടുക്കി, ഒരു കുട്ടി മരിച്ചു

10 വയസുള്ള മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

New Update
67777722

ലക്നൗ: അമ്മായിയമ്മയുമായുള്ള കലഹത്തെത്തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കിയ ശേഷം യുവതി തൂങ്ങി മരിച്ചു. സംഭവത്തില്‍ 6 വയസുള്ള മകന്‍ മരിച്ചു. 10 വയസുള്ള മകള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

Advertisment

ഹത്രാസിലെ ഗംഗ്ചൗലി ഗ്രാമത്തിലാണ് സംഭവം. സരളാദേവി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. സരളാദേവി മക്കളെ ശകാരിക്കുന്നതിനിടെ അമ്മായിയമ്മ പച്ചിനദേവി ഇടപെടുകയും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. 

തുടര്‍ന്ന് യുവതി മക്കള്‍ക്ക് വിഷം നല്‍കി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. 

നാട്ടുകാരും ഭര്‍ത്താവ് വിനോദും ചേര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിലും വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലേക്ക് മാറ്റിയെങ്കിലും സരളാദേവിയും ഇളയ മകനും മരിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

Advertisment