Advertisment

ജമ്മു കശ്മീരില്‍ മലയാളി വിനോദസഞ്ചാരികള്‍ സഞ്ചരിച്ച  വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് ദാരുണാന്ത്യം;  ആറുപേര്‍ക്ക് ഗുരുതര പരിക്ക്

കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പി.പി. സഫ്വാനാ(23)ണ് മരിച്ചത്.

New Update
868855

ഡല്‍ഹി: ജമ്മു കശ്മീരില്‍ മലയാളി വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തന്‍പീടികയില്‍ പി.പി. സഫ്വാനാ(23)ണ് മരിച്ചത്.

Advertisment

ജമ്മു കശ്മീരിലേക്ക് വിനോദയാത്ര പോയതായിരുന്നു സഫ്വാനും സംഘവും. ബനിഹാളില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. 16 യാത്രക്കാരാണ് വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ 12 പേരും മലയാളികളായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സ്ഫ്വാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മലപ്പുറം ജാമിയ സലഫിയ ഫാര്‍മസി കോളജിലെ പൂര്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ബാസിം അബ്ദുല്‍ബാരി (25), കുന്നമംഗലം സ്വദേശി ഡാനിഷ് അലി(23), തിരുവനന്തപുരം സ്വദേശി മുഹമ്മദ് സുഹൈല്‍(24), നാദാപുരം സ്വദേശി തല്‍ഹത്(25) അസ്ഹര്‍(28), നിസാം (26) എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവര്‍ ജി.എം.സി. അനന്ദ്നാഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Advertisment