Advertisment

ഭാര്യ മറ്റൊരാളുമായി എപ്പോഴും വീഡിയോ കോളില്‍;  ഭര്‍ത്താവ് ഭാര്യയുടെ കൈവെട്ടി

നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്.

New Update
363636366

ചെന്നൈ: ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. സംഭവശേഷം  പോലീസ് സ്റ്റേഷനിലെത്തി ശേഖര്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇയാളുമായാണ് സ്ഥിരമായി വീഡിയോകോളില്‍ സംസാരിച്ചിരുന്നതെന്നും ശേഖര്‍ സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Advertisment

വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. സംഭവദിവസം ജോലി കഴിഞ്ഞു ശേഖര്‍ വീട്ടിലെത്തിയപ്പോള്‍ രേവതി സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് അരിവാളുകൊണ്ട് രേവതിയുടെ ഇടതുകൈ ശേഖര്‍ വെട്ടുകയായിരുന്നു. 

ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു രേവതി. ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയും രേവതിയെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രേവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. 

 

Advertisment