Advertisment

ചൂട് താങ്ങാന്‍ വയ്യേ... തണുപ്പ് കിട്ടാന്‍  ഫ്രിഡ്ജില്‍ കയറിയിരുന്ന് നായ്ക്കുട്ടി; വൈറലായി വീഡിയോ...

ഫ്രിഡിജില്‍ കയറിയിരുന്ന ഹസ്‌കി ഇനത്തില്‍പ്പെട്ട നായയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച  വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
3535

കൊടും ചൂട് താങ്ങാനാകാതെ എന്തു ചെയ്യണമെന്ന പരക്കം പാച്ചിലിലാണ് മനുഷ്യരും ജീവജാലങ്ങളും. എന്നാലിതാ ചൂട് സഹിക്കാന്‍ കഴയാതെ വീട്ടിലെ ഫ്രിഡ്ജിനുള്ള കയറിയിരിക്കുകയാണ് ഒരു നായ്ക്കുട്ടി. ഫ്രിഡിജില്‍ കയറിയിരുന്ന ഹസ്‌കി ഇനത്തില്‍പ്പെട്ട നായയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച  വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ഫ്രിഡ്ജിലെ ഒരു റാക്കില്‍ ചുരുണ്ടുകൂടി കിടക്കുകയാണ് നായ്ക്കുട്ടി. വീട്ടമ്മ നായയോട് പുറത്ത് വരാന്‍ പറയുന്നുണ്ടെങ്കിലും കൂട്ടാക്കാതെ ഫ്രിഡ്ജില്‍ തന്നെ കിടക്കുന്നതും വീഡിയോയില്‍ കാണാം. സ്നേഹത്തോടെ പലതവണ പുറത്തേക്ക് വരാന്‍ പറയുന്നതും നായയെ വീട്ടമ്മ പിടിച്ച് പുറത്തേക്ക് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം.

എന്നാല്‍, ഹസ്‌കി ഇതൊന്നും ഗൗനിച്ചില്ല. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നായ ഫ്രിഡ്ജില്‍ നിന്നും പുറത്തേക്ക് എടുക്കുന്നത്. ഫ്രിഡ്ജില്‍ നിന്നിറക്കിയ നായക്ക് പിന്നീട് ഐസ്‌ക്രീം നല്‍കുന്നതും വീഡിയോയില്‍ കാണാം.

Advertisment