Advertisment

പാട്ടും ഡാന്‍സും ബാന്‍ഡ്‌മേളവും; മകളുടെ വിവാഹ മോചനം ആഘോഷമാക്കി പിതാവ്

മകളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കാന്‍ പിതാവ് പാട്ടും ഡാന്‍സും ബാന്‍ഡ്‌മേളവുമൊക്കെ ഒരുക്കി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
53535

കാണ്‍പൂര്‍: മകളുടെ വിവാഹ മോചനം ഒരു ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പിതാവ്. വിവാഹബന്ധം വേര്‍പെടുത്തിയ മകളെ അനില്‍കുമാര്‍ ബാന്‍ഡും പാട്ടും മേളവുമൊക്കെയായി വീട്ടിലേക്ക് കൂട്ടികൊണ്ടുവരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലെ എന്‍ജിനീയറായ അനില്‍ കുമാറിന്റെ മകള്‍ ഉര്‍വി(36) 2016ലാണ് ഒരു കമ്പ്യൂട്ടര്‍ എന്‍ജിനീയറെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഡല്‍ഹിയില്‍ താമസമാക്കിയ ഇവര്‍ക്ക് ഒരു മകളും ജനിച്ചു. എന്നാല്‍, സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും മര്‍ദ്ദനവും ഏല്‍ക്കേണ്ടിവന്ന ഉര്‍വി ഫെബ്രുവരി 28ന് വിവാഹ മോചനം നേടുകയായിരുന്നു.

മകളുടെ വീട്ടിലേക്കുള്ള തിരിച്ചു വരവ് ആഘോഷമാക്കാന്‍ പിതാവ് പാട്ടും ഡാന്‍സും ബാന്‍ഡ്‌മേളവുമൊക്കെ ഒരുക്കി. അവളെ ഞങ്ങള്‍ എങ്ങനെയാണോ പറഞ്ഞയച്ചത് അതുപോലെ തന്നെ തിരികെ സ്വീകരിച്ചെന്നും അനില്‍ കുമാര്‍ പറഞ്ഞു. തന്റെ മകള്‍ക്ക് പുതിയൊരു ജീവിതം ലഭിക്കുമെന്നും വിവാഹമോചനം ഒന്നിന്റെയും അവസാനമല്ലെന്നും അദ്ദേഹം പറഞ്ഞു. അയല്‍വാസികളും ഇദ്ദേഹത്തോടൊപ്പം ആഘോഷത്തില്‍ പങ്ക് േചര്‍ന്നു.

Advertisment