Advertisment

ഭാര്യയോട് സംസാരിച്ചത് ഇഷ്ടമായില്ല;  സുഹൃത്തിനെ യുവാവ് കൊലപ്പെടുത്തി

ഭാര്യയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് ഗുലാബ് സുഹൃത്തായ മനോജ് കുമാര്‍ ഗുപ്ത(28)യെ ക്രൂരമായി കൊലപ്പെടുത്തിയത്. 

New Update
45353

ഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുപ്പത്തിയൊമ്പതുകാരന്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശി ഗുലാബ് ഝാ(39)യാണ് അറസ്റ്റിലായത്. ഭാര്യയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് ഗുലാബ് സുഹൃത്തായ മനോജ് കുമാര്‍ ഗുപ്ത(28)യെ ക്രൂരമായി കൊലപ്പെടുത്തിയത്. 

Advertisment

ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ചെങ്കോട്ടയ്ക്ക് സമീപമുള്ള ഓള്‍ഡ് ലജ്പത് റായ് മാര്‍ക്കറ്റിന്റെ മേല്‍ക്കൂരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതായി ഡല്‍ഹി പോലീസിന് വിവരം ലഭിച്ചിരുന്നു. ശരീരത്തിലും കഴുത്തിലും ആഴത്തിലുള്ള മുറിവുകളുമായി രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു മൃതദേഹം.

സിസിടിവി ദൃശ്യങ്ങള്‍ പരിശേധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. 

മനോജിനെ മദ്യപിക്കാനായി ഗുലാബ് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് പണം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ തന്റെ ഭാര്യയില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഗുലാബ് മനോജിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തര്‍ക്കം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് പ്രതി മനോജിനെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന്, സമീപത്തുണ്ടായിരുന്ന ഗ്ലാസ് ബോട്ടിലെടുത്ത് സുഹൃത്തിന്റെ കഴുത്തില്‍ പ്രതി പല തവണ മുറിവേല്‍പ്പിച്ചു. സുഹൃത്തിന്റെ ഫോണ്‍ പ്രതി മോഷ്ടിച്ചു. മനോജ് ഭാര്യയുമായി സംസാരിക്കാറുണ്ടെന്ന് ഗുലാബ് വെളിപ്പെടുത്തിയെന്നും പ്രതി മൊഴിനല്‍കി.  

 

Advertisment