Advertisment

സ്‌കൂളില്‍ പോകാന്‍ നേരം പ്രാതല്‍ നല്‍കിയില്ല; കൗമാരക്കാരന്‍ അമ്മയെ കൊലപ്പെടുത്തി

കര്‍ണാടകയിലെ മുല്‍ബാഗലില്‍ വെള്ളിയാഴ്ചയാണ് സംഭവം.

New Update
345667777

ബംഗളുരു: പ്രാതല്‍ നല്‍കാത്ത അമ്മയെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുട്ടിയെ കസ്റ്റഡിയില്‍ എടുത്തു. കര്‍ണാടകയിലെ മുല്‍ബാഗലില്‍ വെള്ളിയാഴ്ചയാണ് സംഭവം. 

രാവിലെ ക്ലാസിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ കുട്ടി അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നല്‍കാന്‍ തയ്യാറായില്ല. ഇതേചൊല്ലി ഇരുവരും തര്‍ക്കമായി. അതിനിടെ നീ തന്റെ മകനല്ലെന്ന് അവര്‍ പറഞ്ഞതോടെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. 

കൃത്യത്തിന് പിന്നാലെ കുട്ടി സ്റ്റേഷനിലെത്തി വിവരം പോലീസിനോട് പറയുകയായിരുന്നു. 

 

Advertisment