Advertisment

മരിച്ചുപോയ മകളുടെ ഓര്‍മയ്ക്കായി മാതാവിന്റെ സ്‌നേഹ സമ്മാനം; സ്‌കൂളിനായി ഏഴുകോടിയുടെ ഭൂമി സൗജന്യമായി വിട്ടുനല്‍കി

സ്‌കൂള്‍ ഹൈസ്‌കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നല്‍കിയത്.

New Update
6777777

മധുര: മരിച്ചുപോയ തന്റെ മകളുടെ ഓര്‍മയ്ക്കായി ഏഴുകോടിയുടെ  വിലമതിക്കുന്ന ഭൂമി മാതാവ് സൗജന്യമായി വിട്ടുനല്‍കി. മധുര കൊടിക്കുളം സ്വദേശിനിയും കനറാബാങ്ക് തല്ലക്കുളം ശാഖയിലെ ക്ലര്‍ക്കുമായ ആയിയമ്മാളാ(52)ണ്  ഒരേക്കര്‍ 52 സെന്റ് സ്ഥലം സ്‌കൂളിനായി നല്‍കിയത്.

Advertisment

സ്‌കൂള്‍ ഹൈസ്‌കൂളായി വികസിപ്പിക്കാനായിട്ടാണ് ഭൂമി നല്‍കിയത്. പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നാഗ്രഹിച്ചിരുന്ന മകള്‍ക്കുള്ള ആദരവായാണ് സ്ഥലം വിട്ടുനല്‍കിയത്. ഏഴ് കോടി വിലമതിക്കുന്ന സ്ഥലം അവര്‍ തന്റെ സ്‌കൂളായ കോടിക്കുളത്തെ പഞ്ചായത്ത് യൂണിയന്‍ മിഡില്‍ സ്‌കൂളിന് നല്‍കുകയായിരുന്നു. മകളുടെ പേര് നല്‍കണമെന്ന അപേക്ഷ മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. 

കാനറ ബാങ്കിലെ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് ആയിയമ്മാള്‍. രണ്ട് വര്‍ഷം മുമ്പാണ് പൂരണത്തിന്റെ മകള്‍ യു. ജനനി മരിച്ചത്. ചീഫ് എഡ്യുക്കേഷണല്‍ ഓഫീസര്‍ കെ.  കാര്‍ത്തിഗയ്ക്ക് രേഖകള്‍ കൈമാറിയ ശേഷം മധുര എം.പി. എസ്. വെങ്കിടേശന്‍, വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യാമൊഴി എന്നിവരുള്‍പ്പെടെ അനവധിപ്പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പൂരണത്തെ അഭിനന്ദിച്ചിരുന്നു. റിപ്പബ്ലിക് ഡേയില്‍ പ്രത്യേകം പാരിതോഷികം നല്‍കി അവരെ അഭിനന്ദിക്കുമെന്നാണ് സ്റ്റാലിന്‍ പറഞ്ഞു.

Advertisment