Advertisment

അരുണാചലിനെക്കുറിച്ചുള്ള ചൈനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; നിലപാട് വീണ്ടും വ്യക്തമാക്കി ഇന്ത്യ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Arunachal Pradesh allegation

ഡല്‍ഹി: അരുണാചൽ പ്രദേശിനെച്ചൊല്ലി ചൈന അവകാശ വാദം തുടരുന്ന ഘട്ടത്തിൽ പ്രദേശത്ത് സുരക്ഷ വർദ്ധിപ്പാക്കാനൊരുങ്ങി സേന. ചൈനയുടെ അവകാശ വാദങ്ങളെ തുടക്കം മുതൽ എതിർത്ത ഇന്ത്യ ചില മുൻകരുതലുകൾ സ്വീകരിച്ചതായും റിപ്പോർട്ടുണ്ട്. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തെത്തുടർന്നാണ് അരുണാചൽ പ്രദേശിനെ ചൈനയുടെ അന്തർലീനമായ ഭാഗം എന്ന് ചൈന പരാമർശിച്ചത്. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്. 

"അരുണാചൽ പ്രദേശിലെ ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെയും ഞങ്ങൾ ഇക്കാര്യത്തിൽ പ്രസ്താവന ഇറക്കി.

അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ചൈന എത്ര തവണ വേണമെങ്കിലും ആവർത്തിച്ചേക്കാം, പക്ഷേ അത് നടക്കില്ല. ഞങ്ങളുടെ നിലപാട് മാറ്റുക, അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായി എന്നും നിലനിൽക്കും," വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

മാർച്ച് 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശിൽ സെല ടണൽ ഉദ്ഘാടനം ചെയ്തതിന് ശേഷം ചൈന നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തുകയും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പ്രസ്താവന പുറപ്പെടുവിയ്ക്കുകയും ചെയ്തു.

"ഇന്ത്യ അനധികൃതമായി സ്ഥാപിച്ച അരുണാചൽ പ്രദേശിനെ ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ല, അതിനെ ശക്തമായി എതിർക്കുന്നു" എന്നായിരുന്നു ചൈനയുടെ നിലപാട്. 

Advertisment