ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാകും കോടതി വിധി പറയുന്നത്.
ഇ.ഡി കെജ്‌രിവാളിനെ മാര്‍ച്ച് 21നാണ് അറസ്റ്റു ചെയ്തത്. നിലവില്‍ തിഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍. അറസ്റ്റ് നിയപരമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.